സംസ്ഥാനത്തെ 45,000 ക്ലാസ് മുറികൾ ഇനി മുതൽ ഹൈടെക്ക് തലത്തിലേക്ക്. സ്വതന്ത്ര സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹൈടെക് സംവിധാനം നിലവിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുഴുവൻ യുപി, എൽപി സ്കൂളുകളിലും സാങ്കേതിക വിദ്യാഭ്യാസാധിഷ്ഠിത പഠനത്തിനു തുടക്കം കുറിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.