തലസ്ഥാനത്ത് വാഹനാപകടത്തില്‍ കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം; അപകടം രണ്ട് ബസുകള്‍ക്കിടയില്‍പ്പെട്ട്

തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ രണ്ട് ബസുകള്‍ക്കിടയില്‍ കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഉല്ലാസ് ബസിനടിയില്‍പ്പെട്ടത്.

കോവളം ഭാഗത്ത് നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് തിരികെ പോകാനായി യുടേണ്‍ എടുക്കുകയായിരുന്നു. ഈ സമയം ബസിന് മുന്നിലായിരുന്നു ഉല്ലാസ്. ഈ സമയം ഒരു സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിന്റെ തൊട്ടുമുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെയാണ് ഉല്ലാസ് ബസിനടിയില്‍പ്പെട്ടത്.

അപകടം കണ്ട ജനങ്ങള്‍ ഉടന്‍ തന്നെ ഫോര്‍ട്ട് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഉല്ലാസിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ