'കെ.സി നയിച്ചു, കേരളം വിജയിച്ചു'; കെസി വേണുഗോപാലിന്റെ ഫ്ലക്സ് പാലക്കാട് ഉയർന്നു

നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനായി പാലക്കാട് ഫ്ലക്സ് ഉയർന്നു. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ്. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു.

തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും. യുഡിഎഫ് കുടുംബത്തിന് പുറന്നുള്ളവരും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചു. അതാണ് സിപിഎം കോട്ടയിൽ വിള്ളൽ വീണത്. ഉത്തമരായ കമ്യൂണിസ്‌റ്റുകാരെ കാണുമ്പോൾ ചിരിക്കാൻ പറഞ്ഞു. നമ്മളാണ് നഹ്റുവിൻ ഇടതുപക്ഷമെന്ന് പറഞ്ഞു. അത് ജനങ്ങൾ ഏറ്റെടത്തു. പുതിയ യുഗമാണ്.

ഒരു ഹർത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയത്. കോൺഗ്രസിന് ചരിത്രത്തിൽ ഏറ്റവും കുടുതൽ നേടിയ വിജയം മുഖ്യമന്ത്രിയുടെ കാര്യത്തിലാണ് കണക്ക് തെറ്റിയത്. 100ൽ കൂടുതൽ എന്നു പറഞ്ഞപോൾ പലരും പറഞ്ഞു. എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്‌മയമുണ്ടായി. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നുവച്ചു. അവർ വന്നില്ല. ടീം യുഡിഎഫ് ആണ്. ബിജെപി-സിപിഎം ഡിൽ അണികൾ പൊളിച്ചു. എല്ലാം എൽഡിഎഫ് സിറ്റിംഗ് സീറ്റാണെന്നും വിഡി സതീശൻ പറഞ്ഞു.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി