മന്ത്രിസഭ മുഖം മിനുക്കുന്നു; ഗണേഷ് കുമാറും കടന്നപ്പള്ളിയും നാളെ സത്യപ്രതിജ്ഞ ചെയ്യും, വകുപ്പുമാറ്റത്തിൽ തീരുമാനം ഇന്ന്

രണ്ടാം പിണറായി സർക്കാരിൽ അഴിച്ചുപണി ഉറപ്പായി സാഹചര്യമാണ്. നിലവിലെ ധാരണയനുസരിച്ച് മന്ത്രിസഭയിലേക്ക് കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും എത്തുന്നു. മുഖം മാറ്റം ഉറപ്പായ സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് ചർ‌ച്ചകൾക്ക് വഴിതെളിഞ്ഞത്.നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. അതുകൊണ്ടുതന്നെ ഇന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.

അതേസമയം ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗതമന്ത്രിയായിരുന്ന ആന്‍റണി രാജുവും തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലുമാണ് മുൻ നിശ്ചയപ്രകാരം രാജിവച്ചത്.

Latest Stories

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !