കാട്ടാക്കട കൊലപാതകം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ ആറ് പേര്‍ കസ്റ്റഡിയില്‍

കാട്ടാക്കടയില്‍ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് സ്ഥലം ഉടമയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മണ്ണ് മാഫിയ സംഘത്തിലെ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ അടക്കമുള്ളവരാണ് പിടിയിലായത്. സംഗീതിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായങ്ങള്‍ ചെയ്ത രണ്ട് പേരും പിടിയിലായി. ഇതോടെ ആറ് പേര്‍ പോലീസ് പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ മുഖ്യ പ്രതികളില്‍ ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരമുണ്ട്. അതേസമയം ജെസിബിയാണോ ടിപ്പറിടിച്ചാണോ സംഗീതിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ വാഹനങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചു.

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് തടഞ്ഞപ്പോള്‍ സംഗീതിനെ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച് മണ്ണുമാഫിയ സംഘം ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മുഖ്യ പ്രതികളായുള്ളത് ആറ് പേരാണ്. ഇതില്‍ ടിപ്പര്‍ െ്രെഡവര്‍ വിജിന്റെ അറസ്റ്റാണ് ആദ്യം രേഖപ്പെടുത്തിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍