കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം 

കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വീണ്ടും സംഘര്‍ഷം. ശനിയാഴ്ച സുപ്രീംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്സ് പക്ഷം പള്ളിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഇന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. രാവിലെ കുര്‍ബാനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന യാക്കോബായ വിഭാഗവും തമ്മിലാണ് തര്‍ക്കമുണ്ടായത്.

ഇടവകാംഗങ്ങളല്ലാത്തവര്‍ പള്ളിയില്‍ പ്രവേശിക്കുന്നെന്ന് ആരോപിച്ചാണ് യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഇടപ്പെട്ടു. ഇടവകാംഗങ്ങളുടെ പട്ടികയിലുള്ളവര്‍ മാത്രമേ പള്ളിയില്‍ പ്രവേശിക്കാവൂ എന്ന് നേരത്തെ ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചിരുന്നു

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയുടെ താക്കോല്‍ കൈമാറണമെന്ന ആവശ്യം യാക്കോബായ പക്ഷം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് കാവലിലാണ് ഇന്നലെ ഓര്‍ത്തഡോക്സ്പക്ഷ വികാരിയെ പള്ളിയില്‍ പ്രവേശിപ്പിച്ചത്. വിധി അംഗീകരിക്കാന്‍ തയാറാണെന്നും എന്നാല്‍ ഇടവകാംഗങ്ങളായ വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശനം ഉറപ്പാക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 15 വരെ ഒരു സംഘം പള്ളിയില്‍ പ്രാര്‍ഥനയുമായി കഴിയാനാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ തീരുമാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ