കാസര്‍ഗോഡ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നത്തെ തുടർന്ന് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. അതേസമയം രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ വൈകിട്ട് മൂനിന് ഡിവൈഎസ്‌പി വിദ്യാർഥികളെയും മാനേജ്മെൻ്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

മൂന്നാം വർഷ വിദ്യാർത്ഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി സഹവിദ്യാർത്ഥിനികൾ രംഗത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർത്ഥിനി.

ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞതായും സഹപാഠികൾ ആരോപിച്ചു. വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി