കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസ്; സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ അന്വേഷണം സിപിഎം അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ച് ഇഡി. തൃശൂര്‍ സിപിഎം ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 1ന് നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തൃശൂര്‍ സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസിനെ ഡിസംബര്‍ 1ന് വീണ്ടും ചോദ്യം ചെയ്യും. അതേ ദിവസം തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് കള്ളപ്പണ ഇടപാടില്‍ ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്നാണ് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. അതേ സമയം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രമക്കേട് ആരോപണം ഉയര്‍ന്ന കാലത്ത് എംഎം വര്‍ഗീസ് സെക്രട്ടറിയായിരുന്നില്ല. എന്നാല്‍ ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും എതിരെ നടപടികളുണ്ടായത് വര്‍ഗീസ് സെക്രട്ടറിയായിരിക്കുമ്പോഴാണ്.

കേസില്‍ മുന്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ബേബി ജോണ്‍, മുന്‍ മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരെയും ചോദ്യം ചെയ്യും. പാര്‍ട്ടിയ്ക്കും ഉന്നത നേതാക്കള്‍ക്കും തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്ന് ഇഡി നേരത്തെ ആരോപിച്ചിരുന്നു.

പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കും പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലേക്കും കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സ്ഥാപനമായ ദേവി ഫിനാന്‍സിയേഴ്‌സില്‍ നിന്ന് പണം അയച്ചിട്ടുള്ളതായി പിആര്‍ അരവിന്ദാക്ഷനും ജിജോറും മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും