ഇഡി തൊട്ടടുത്ത്, എകെജി സെന്ററില്‍ അടിയന്തര യോഗം വിളിച്ച് എം വി ഗോവിന്ദന്‍; എംകെ കണ്ണനും പങ്കെടുക്കുന്നു; പരാതികള്‍ പിന്‍വലിപ്പിക്കാന്‍ നീക്കം

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ ഇഡി പിടിമുറുക്കിയതോടെ എകെജി സെന്ററില്‍ അടിയന്തരയോഗം വിളിച്ച് സിപിഎം. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കേസുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം പ്രദേശിക തലത്തില്‍ തുടങ്ങിയിരുന്നു.

ഇതിന്റെ കൂടി ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ അടിയന്തരമായി യോഗം ചേരുന്നത്. യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണനും പങ്കെടുക്കുന്നുണ്ട്.

വായ്പാത്തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം മടക്കിനല്‍കാന്‍ കേരളാ ബാങ്കില്‍നിന്ന് 50 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ എം.കെ. കണ്ണന്‍ ഇ.ഡിക്കു മുന്നില്‍ രണ്ടാംവട്ടം ചോദ്യംചെയ്യലിനു ഹാജരാകും മുമ്പ് മുഖ്യമ്രന്തി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ.

തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രിയും കണ്ണനുമായുള്ള കൂടിക്കാഴ്ച. മറ്റ് മുതിര്‍ന്ന സി.പി.എം. നേതാക്കളും കണ്ണനൊപ്പമുണ്ടായിരുന്നു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു മുഴുവന്‍ പണവും ഇപ്പോള്‍ നല്‍കില്ല. 50% നല്‍കാനാണു ധാരണ. കരുവന്നൂര്‍ ബാങ്കിലെ സുരക്ഷിതവായ്പകള്‍ കേരളാ ബാങ്ക് ഏറ്റെടുക്കും.

മൂന്നുദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്കു പണം നല്‍കാനാണു നീക്കം. ഇതിനായി കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കണ്‍സോര്‍ഷ്യത്തില്‍നിന്നു സമാഹരിക്കും. കരുവന്നൂര്‍ വിവാദത്തില്‍ സി.പി.എം. പ്രതിരോധത്തിലായ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്