കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എഎന്‍ ഷംസീറിനെ തിരുത്തി എംവി ഗോവിന്ദന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എസ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കളങ്കമാണെന്നായിരുന്നു ഷംസീറിന്റെ പ്രസ്താവന. എന്നാല്‍ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളില്‍ ചില തെറ്റായ പ്രവണതകളുണ്ടായിട്ടുണ്ടെന്നും അത് പരിഹരിച്ചതായും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

തെറ്റായ നിലപാടിനെ തെറ്റെന്ന് തന്നെ പറയും. പാര്‍ട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. തെറ്റായ പ്രവണതകളെ മാറ്റി ശരിയായ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരു കറുത്ത പാടും സഹകരണ മേഖലയുടെ മുഖത്ത് ഉണ്ടായിട്ടില്ലെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്ന മന്ത്രിമാരുടെ കേരള പര്യടനത്തില്‍ യുഡിഎഫ് മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. 140 മണ്ഡലങ്ങള്‍ക്കും തുല്യ പ്രധാന്യമാണ് മണ്ഡല സദസ് പരിപാടിയില്‍ നല്‍കുക. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ് പരിപാടിയുടെ ആസൂത്രണം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനസദസ്സും നടത്താനാണ് തീരുമാനം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'