ഒരു കോടിയുടെ സ്വര്‍ണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമം; 19-കാരി പിടിയില്‍

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്. 1,884 ഗ്രാം സ്വര്‍ണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഈ യുവതി സ്വര്‍ണവുമായി എത്തുമെന്ന വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായി വിവരം ലഭിച്ചിരുന്നു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയ യുവതി പൊലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.

പലവട്ടം ചോദിച്ചെങ്കിലും സ്വര്‍ണം കടത്തുന്നില്ല, സ്വര്‍ക്കടത്തുമായി ബന്ധമില്ല എന്നാണ് യുവതി ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പിന്നീട് ദേഹ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത ഷഹലയെ കസ്റ്റംസിന് കൈമാറി. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. പൊലീസ് സ്വര്‍ണം പിടികൂടുന്ന 87ാമത് കേസ് ആണിത്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്