തിരുവനന്തപുരത്ത് കരമന ജയന്‍, അരുവിക്കരയില്‍ വിവേക് ഗോപന്‍; മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു എന്‍ഡിഎ

എന്‍ഡിഎ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നടന്‍ കൃഷ്ണകുമാറിന് സീറ്റില്ല. അടൂരില്‍ പന്തളം പ്രതാപനും കോവളത്ത് ടി.എന്‍ സുരേഷുമാണ് സ്ഥാനാര്‍ഥികള്‍. അരുവിക്കരയില്‍ നടന്‍ വിവേക് ഗോപനാണ് സ്ഥാനാര്‍ഥി.

മാവേലിക്കരയില്‍ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാര്‍ഥികളാകും. ചവറയില്‍ കെ.ആര്‍. രാജേഷ്, ചടയമംഗലത്ത് ആര്‍.എസ്. അരുണ്‍രാജ്, ചിറയന്‍കീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിന്‍കരയില്‍ എസ്. രാജശേഖരന്‍ നായര്‍ എന്നിവരും സ്ഥാനാര്‍ഥികളാകും. അടൂര്‍ (എസ് സി) – പന്തളം പ്രതാപന്‍, ചടയമംഗലം – ആര്‍.എസ്.അരുണ്‍ രാജ്, എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

ബി.എസ്.അനൂപ്, ആര്‍.എസ്.അരുണ്‍രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടെത്തിയവരാണ്. ഇടതു സ്ഥാനാര്‍ഥിയാകാന്‍ ആര്‍ജെഡി വിട്ട് ഐഎസ്ജെഡിയില്‍ ചേര്‍ന്ന ആളാണ് ടി.എന്‍.സുരേഷ്.

നേമത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വികാസ് ഭവന്‍ ലേബര്‍ ഓഫീസില്‍ വരണാധികാരിക്കു മുന്നില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി ഇന്ന്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും സംസ്ഥാന ബിജെപി അധ്യക്ഷന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു