‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; മറുപടി പറയേണ്ടത് കോൺഗ്രസ്, ഇന്ത്യയില്‍ സൗഹൃദത്തിന് പ്രാധാന്യമുണ്ടെന്ന് കാന്തപുരം

രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലെ ക്ഷണം സ്വീകരിച്ച കോൺഗ്രസ് നിലപാടിൽ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പറഞ്ഞ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണെന്നും അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും വ്യത്യസ്തമായ കാര്യമാണ്. മറ്റ് സമുദായങ്ങളുടെ സംസ്‌കാരം പകര്‍ത്തേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു.

സമസ്തയുടെ നൂറാം വാര്‍ഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു. നമ്മുടെ നാട് എല്ല സമുദായവും ജീവിക്കുന്നിടമാണ്. ഇന്ത്യയില്‍ സൗഹൃദത്തിന് വളരെ പ്രാധാന്യമുണ്ട്. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി എന്നിവരുടെ കാലത്ത് അവരെല്ലാം അന്യമതക്കാരുമായി സൗഹൃദത്തിലാണ് ജിവിച്ചിട്ടുള്ളത്.

പഴയകാലം മുതല്‍ക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്ലാമികമായി അംഗീകരിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍, ഇസ്ലാമികമാണെന്നു വരുത്താത്ത വിധത്തില്‍ പണ്ടത്തെ പോലെ ഇനിയും ചെയ്യാവുന്നതാണെന്നും കാന്തപുരം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ