വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ തന്നെ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

എട്ട് വിദ്യാർത്ഥിനികളെ കായികാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിൽ ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ ഉണ്ടായത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് കായികാധ്യാപകനെതിരെ മൊഴി നൽകിയത്. അധ്യാപകൻ പല തവണ  കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി.

ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടേയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടേയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വെളിപ്പെടുത്തൽ. നേരത്തെയും അധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്കൂൾ മാനേജ്മെന്റ് ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ