ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി; 10 കോടി കണ്ണൂര്‍ ആലക്കോട് സ്വദേശിക്ക്

സമ്മർ ബംപർ ഒന്നാം സമ്മാനം പത്തുകോടി കണ്ണൂർ ആലക്കോട് സ്വദേശി നാസറിന്. ആലക്കോട് പരപ്പ സ്വദേശിയാണ് നാസർ. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയിൽ നിന്നാണ് നാസർ ടിക്കറ്റ് എടുത്തത്. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

സമ്മർ ബംബറിന്റെ രണ്ടാം സമ്മാനമായ 50 ലക്ഷം എറണാകുളത്ത് വിറ്റ SA 177547 എന്ന ടിക്കറ്റ് നമ്പരിനാണ്. SA 656810, SB 374874, SC 352024, SD 344531, SE 430966, SG 375079, SA 120172, SB 328267, SC 375651, SD 385690, SE 408436, SG 372711 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് മൂന്നാം സമ്മാനമായ 5 ലക്ഷം ലഭിച്ചത്.

സമ്മർ ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം വിഷു ബംബർ ടിക്കറ്റും ലോട്ടറി വകുപ്പ് ഇന്ന് പുറത്തിറക്കി. ആറു സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. 12 കോടി രൂപയാണ് ബിഷു ബംബറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം നാലുപേർക്കാണ്. 5000, 2000, 1000, 500, 300 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. മേയ് 29 നാണ് നറുക്കെടുപ്പ്.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം