കണ്ണൂരിൽ സിപിഐഎമ്മിന്‍റെ അമരത്ത് പി. ജയരാജൻ തന്നെ; പുതുമുഖങ്ങൾ ആറുപേർ

കണ്ണൂരിൽ സിപിഐഎമ്മിന്‍റെ അമരത്ത് പി. ജയരാജൻ തന്നെ തുടരും. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്.

വിവാദ മുഖങ്ങളിലൂടെ സംസ്ഥാന സമിതിയുടെ വിമർശനമേറ്റു വാങ്ങിയിരുന്നെങ്കിലും ജില്ലയിൽ തന്റെ ശക്തി തെളിയിച്ചാണ് ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ വിമർശന ശബ്ദമുയർന്നെങ്കിലും ഭൂരിപക്ഷം ജില്ലാ പ്രതിനിധികൾ ജയരാജനു പിന്നിൽ ശക്തമായി നിലയുറപ്പിച്ചതോടെ ജയരാജൻ സെക്രട്ടറി പദവി തുടരാൻ കളമൊരുങ്ങുകയായിരുന്നു.

ആദ്യദിവസം നടന്ന ചർച്ചയിൽ പങ്കെടുത്ത കൂത്തുപറമ്പ്, മട്ടന്നൂർ ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ പി.ജയരാജനെതിരെ സംസ്ഥാന സമിതി കൈകൊണ്ട നടപടി അനവസരത്തിലായെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടൊപ്പം 49 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതിൽ ആറു പേർ പുതുമുഖങ്ങളാണ്. കിഴക്കേ കതിരൂർ സ്വദേശിയായ പി. ജയരാജൻ കൂത്തുപറമ്പിനെ മൂന്നു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്