എന്നെ സ്ഥാനാര്‍ത്ഥിയാക്കരുതേ, പരിഗണിക്കരുതേ എന്ന് കെഞ്ചിപ്പറഞ്ഞു; തിരഞ്ഞെടുപ്പ് മത്സരത്തില്‍ കണ്ണന്താനത്തിന്റെ പ്രതികരണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലടക്കമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പട്ടിക പുറത്തു വന്നപ്പോള്‍ അതുവരെ പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത്. ഇടതു സ്ഥാനാര്‍ത്ഥിയായി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനുമാണ് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ നേരത്തെ തന്നെ കണ്ണന്താനത്തിന്റെ പേര് ബിജെപി പരിഗണിച്ചിരുന്നെങ്കിലും പത്തനംതിട്ടയ്ക്കായി അദ്ദേഹം പിടിവാശി പിടിച്ചിരുന്നു.

പത്തനംതിട്ടയില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നു വരെയായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. എന്നാല്‍, പട്ടിക പുറത്തിറക്കിയപ്പോള്‍ കണ്ണന്താനം തന്നെ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി! എന്നാല്‍, എന്നെ സ്ഥാനാര്‍ത്ഥിയാക്കരുതേ എന്നും, എന്നെ പരിഗണിക്കരുതേ എന്നും താന്‍ കെഞ്ചിപ്പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

തന്റെ പേര് പരിഗണിക്കുമ്പോള്‍ തന്നെ താന്‍ അവരോട് കെഞ്ചിപ്പറഞ്ഞു. തന്നെ പരിഗണിക്കരുത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കരുത്. എന്നാല്‍, ഞാന്‍ മത്സരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനാലാണ് എറണാകുളത്ത് നില്‍ക്കാന്‍ സമ്മതിച്ചത്. പത്തനംതിട്ട ലഭിക്കാത്തതില്‍ നിരാശയില്ലെന്നും വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ