ഡി രാജയ്‌ക്കെതിരായ വിമര്‍ശനം ന്യായീകരിച്ച് കാനം രാജേന്ദ്രന്‍; എസ്.എ ഡാങ്കെയെ വരെ വിമര്‍ശിച്ച പാര്‍ട്ടിയെന്നും ഓര്‍മ്മപ്പെടുത്തല്‍

ഡി രാജയ്‌ക്കെതിരെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടായ വിമര്‍ശനത്തെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനം ദുര്‍ബലപ്പെടുത്താനാണ് ഡി രാജ ശ്രമിച്ചതെന്ന് കാനം കൂട്ടിച്ചേര്‍ത്തു. എതിര്‍പ്പ് ഡി രാജയെ നേരിട്ടറിയിക്കുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ സമിതി അംഗങ്ങള്‍ സംസ്ഥാനത്തിനകത്തെ കാര്യങ്ങള്‍ പറയുമ്പോള്‍ അതത് സംസ്ഥാന നേതൃത്വങ്ങളോട് ആലോചിക്കണം എന്ന മുന്‍കാല തീരുമാനം ലംഘിക്കപ്പെട്ടതിനാണ് ദേശീയ സെക്രട്ടറിക്കെതിരെ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എസ് എ ഡാങ്കെയെ വരെ മിര്‍ശിച്ച പാര്‍ട്ടിയാണ് ഇതെന്ന ഓര്‍മ്മപ്പെടുത്തലും കാനം നടത്തി.

സംസ്ഥാന പൊലീസിനെ ന്യായീകരിച്ചു കാനം രംഗത്തെത്തി. ദേശീയ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംസ്ഥാന പൊലീസിനെ ന്യായീകരിച്ചത്. യുപി പൊലീസിനെ താരതമ്യംചെയ്തായിരുന്നു കാനത്തിന്റെ ന്യായീകരണം.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്