"പലരുടേയും തല അടിച്ചുപൊട്ടിച്ചു, കണ്ണിനു പരിക്കുപറ്റി, എല്ലൊടിഞ്ഞു": പൊലീസ് മർദനത്തിൽ പരിക്കേറ്റ പ്രവർത്തകരുടെ ചിത്രങ്ങൾ പങ്കുവച്ച്‌ കെ.സുരേന്ദ്രൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കുകയും പൊലീസ് മർദനത്തിൽ പരിക്കേൽക്കുകയും ചെയ്ത ബി.ജെ.പി നേതാക്കൾ ഉൾപ്പെടയുള്ളവരുടെ ചിത്രങ്ങൾ പങ്കുവച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സെപ്റ്റംബർ പതിനൊന്നിന് രാത്രി ആരംഭിച്ച ധാർമ്മികസമരത്തിനിടയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത് എന്ന് സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സെപ്റ്റംബർ പതിനൊന്നിന് രാത്രി ആരംഭിച്ച ഈ ധാർമ്മികസമരത്തിനിടയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. പലരുടേയും തലകൾ അടിച്ചുപൊട്ടിച്ചു. പലർക്കും കണ്ണിനു പരിക്കുപറ്റി. പലരുടേയും എല്ലൊടിഞ്ഞു. ഈ സമരത്തിനിടയിലൊന്നും ഒരു പൊലീസുകാരനും ആക്രമിക്കപ്പെട്ടില്ല. ഒരു കല്ലേറുപോലും ഉണ്ടായില്ല. ബാരിക്കേഡുകൾക്കുമുന്നിൽ കയറാൻ സ്ത്രീകളടക്കം ശ്രമിച്ചു എന്നുള്ളതാണ് മഹാ അപരാധമായി സർക്കാർ വൃത്തങ്ങൾ പറയുന്നത്. അടിച്ചമർത്തുമെന്ന് പിണറായി വിജയൻ പറയുന്നു. നേരിടുമെന്ന് പാർട്ടിയും മുന്നണിയും ആവർത്തിക്കുന്നു. സർക്കാർ ഈ സമരങ്ങളെ ഭയപ്പെടുന്നു എന്നുള്ളതാണ് ഈ വെപ്രാളം കാണിക്കുന്നത്. ഏതു വെല്ലുവിളിയേയും ജനങ്ങളെ അണിനിരത്തി അതിജീവിക്കാൻ തന്നെയാണ് ഞങ്ങളും തീരുമാനിക്കുന്നത്. സഹനസമരം തുടരുകതന്നെ ചെയ്യും. കള്ളക്കേസ്സും ലാത്തിയടിയും വെടിവെപ്പും ജയിലറയും ഞങ്ങളെ പിൻതിരിപ്പിക്കാൻ കഴിയുന്ന മർദ്ദനോപാധികളല്ലെന്ന് പിണറായി വിജയനും കൂട്ടരും മനസ്സിലാക്കുന്നത് നല്ലത്.

https://www.facebook.com/KSurendranOfficial/posts/3361406280610651

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്