ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

ആശ പ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മനസാക്ഷിയുള്ളവര്‍ക്ക് ഈ സമരത്തിന് പിന്തുണ നല്‍കാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയില്‍ നടന്ന മുടിമുറിക്കല്‍ സമരത്തിന് പിന്തുണയുമായെത്തിയ കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാന്‍ പോലും അവര്‍ തയ്യാറായത് വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സര്‍ക്കാരിന്റെ ധൂര്‍ത്ത് മാത്രം ഒഴിവാക്കിയാല്‍ മതി ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കാം.

പിഎസ്‌സി മെമ്പര്‍മാരുടെ ഓണറേറിയം, ഹെലികോപ്റ്റര്‍ വാടക, മന്ത്രിമാരുടെ സ്റ്റാഫുകളുടെ ശമ്പളവും പെന്‍ഷനും തുടങ്ങിയ അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കിയാല്‍ ആശമാര്‍ക്ക് 21,000 രൂപ നല്‍കാന്‍ സാധിക്കും. ഒരു സ്ത്രീയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. അവര്‍ സ്ത്രീകളുടെ സമരത്തെ തിരിഞ്ഞുനോക്കാത്തത് ഞെട്ടിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കും.

കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും സമരമാണിത്. വൈകാരികമായ ഈ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. പരാക്രമം സ്ത്രീകളോട്അല്ല വേണ്ടതെന്ന് പിണറായി വിജയന്‍ മനസിലാക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സര്‍ക്കാര്‍ ലംഘിച്ചത്. സ്ത്രീകളുടെ വോട്ട് നേടിയാണ് രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കേരളത്തിലെ സ്ത്രീകളുടെ പ്രതീകമാണ് ആശമാര്‍. മുഴുവന്‍ സ്ത്രീകളുടെയും പിന്തുണ ഈ സമരത്തിനുണ്ട്. സ്ത്രീ ശക്തിയോട് ഏറ്റുമുട്ടി പരാജയപ്പെടാനാണ് പിണറായി വിജയന്റെ വിധിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്