ചോദിച്ച് വാങ്ങിയ സെല്‍ഫി, ഉദരനിമിത്തം ബഹുകൃതവേഷം'; പരിഹസിച്ച സന്ദീപാനന്ദഗിരിയ്ക്ക് കെ. സുരേന്ദ്രന്റെ മറുപടി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ സന്ദീപാനന്ദഗിരി പങ്കുവെച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഉദ്ഘാടനവേളയില്‍ പങ്കെടുക്കാനെത്തിയ സുരേന്ദ്രനൊപ്പം സെല്‍ഫി എടുത്ത് സന്ദീപാന്ദഗിരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ചിത്രത്തിനൊപ്പം സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും;ദ്രോഹം ദ്വേഷത്തെ നീക്കിടാസ്‌നേഹം നീക്കീടു, മോര്‍ക്ക നീ”എന്ന കുറിപ്പും സന്ദീപാനന്ദ ഗിരി ചേര്‍ത്തിരുന്നു.

പോസ്റ്റ് വൈറലായതിന് പിന്നാലെ സന്ദീപാനന്ദഗിരിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു.

സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ…..ഉദരനിമിത്തം ബഹുകൃതവേഷം’ എന്നാണ് സന്ദീപാനന്ദഗിരിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹോംസ്റ്റേ കത്തിച്ച കേസിലെ പ്രതിയെന്ന് മരിച്ച ഒരാളെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ വന്ദനം സിനിമയില്‍ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സന്ദീപാനന്ദഗിരിയെ കെ.സുരേന്ദ്രനും സോഷ്യല്‍മീഡിയയില്‍ ട്രോളിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ