പിണറായിയോട് കെ. സുരേന്ദ്രന്‍; 'താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്, ഭരണനിര്‍വഹണം കുട്ടിക്കളിയല്ല'

കേരള മുഖ്യമന്ത്ര പിണരായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരാജയമാമെന്ന ആരോപണമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കള്‍ തെളിയിച്ചത്. ഭരണനിര്‍വഹണം കുട്ടിക്കളിയല്ല. സത്യത്തില്‍ കേരളസര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത് തികച്ചും നിസ്സഹായമായ നിലയിലായി കേരളസര്‍ക്കാര്‍ പൂര്‍ണ്ണമായും. ഗുജറാത്ത് ഭൂകമ്പം, പ്ലേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാന്‍ താങ്കള്‍ തയാറാവണം. കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയത്. ദുരന്തബാധിതപ്രദേശങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ താങ്കള്‍ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാള്‍ എത്രയോ മിടുക്കന്‍ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നു.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്