എ.ഐ കാമറ അഴിമതി; ലോകത്തിനു മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ തകർത്തു, സർക്കാരിന് എതിരെ കെ. സുരേന്ദ്രൻ

എ ഐ കാമറ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. എഐ കാമറ ഇടപാടില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തി. മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണ്. എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്.

ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു വിമർശനം. തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേ സമയം മോദി സർക്കാർ സർക്കാർ രാജ്യത്തിന്‍റെ യശസ്സ് ഹിമാലയത്തോളം ഉയർത്തിയതായി സുരേന്ദ്രൻ പ്രശംസിച്ചു. ശബരി റെയിൽ പാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു. ദേശീയപാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്.

നരേന്ദ്ര മോദി സർക്കാരിന്‍റെ പത്താം വാർഷികത്തില്‍ ഒരു മാസം നീണ്ട് നിൽക്കുന്ന ജനസമ്പർക്ക പരിപാടി നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു പ്രതികരണം.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം