യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരന്‍; ഇടത് കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കും; മനസ് മടുത്ത് പോകുന്ന ആളല്ല താന്‍, എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇടത് കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും എല്‍ഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ല താനെന്നും സംഭവിച്ചതെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സീറ്റ് സംബന്ധിച്ചുണ്ടായ ചര്‍ച്ചയേയും വിവാദങ്ങളേയും കുറിച്ചാണ് കെ സുധാകരന്റെ പ്രതികരണം

പാര്‍ട്ടി നേതാക്കള്‍ തന്നെ ഉപദേശിച്ചുവെന്നും അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആഗ്രഹിച്ചുവെന്നാണ് കണ്ണൂര്‍ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തെ കുറിച്ചുള്ള കെ സുധാകരന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവര്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. വി ഡി സതീശനുമായി പ്രശ്‌നമില്ലെന്നും സതീശന്‍ കടുത്ത നിലപാടൊന്നും സ്വീകരിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താന്‍ ശ്രമം ഉണ്ടായിയെന്നും നല്ല ഉപദേശം നല്‍കുന്ന നേതാവാണ് എ കെ ആന്റണിയെന്നും വിവാദങ്ങള്‍ക്കിടെ രണ്ടുതവണ ആന്റണി വിളിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനായി പരമാവധി ഇടങ്ങളില്‍ പ്രചാരണത്തിന് പോകുമെന്നും കണ്ണൂര്‍ എംപി കൂട്ടിച്ചേര്‍ത്തു.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍