കെഎസ്‌യു അദ്ധ്യക്ഷന്‍ അപമാനിച്ചതായി കെ സുധാകരന്‍; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കടുത്ത നിലപാടുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെഎസ്‌യു പ്രസിഡന്റ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ സുധാകരന്റെ പരാതി. ഇതുകൂടാതെ കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ലിലും കെ സുധാകരന്‍ കെഎസ്‌യു നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്.

കൂട്ടത്തല്ല് സംഭവത്തില്‍ കെപിസിസി അന്വേഷണ സമിതിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അലോഷ്യസ് സേവ്യറില്‍ നിന്ന് തന്നെ അപമാനിക്കുന്ന നിലപാടുണ്ടായതായി അറിയിച്ച് കേന്ദ്ര നേതൃത്വത്തെയും സുധാകരന്‍ സമീപിച്ചിട്ടുണ്ട്. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാമ്പില്‍ തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്നും സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കെഎസ്‌യു സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്റെ പരാതിയിലുണ്ട്. കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ക്യാമ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് തന്റെ അനുയായിയായ അലോഷ്യസ് സേവ്യറിനെ സംരക്ഷിക്കുമെന്ന നിലപാടിലാണ്.

Latest Stories

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; ഇരുട്ടിലാകുന്ന നേരം യുഎസ് സൈനികരെ വേട്ടയാടുമെന്ന് ലാരിജാനി

സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ