ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല; രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച് കെ മുരളീധരന്‍. ആരെങ്കിലും പുകഴ്ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ സാമുദായിക നേതാക്കള്‍ പുകഴ്ത്തിയതിന് പിന്നാലെയാണ് കെ മുരളീധരന്റെ പരിഹാസം.

നേരത്തെ വിഡി സതീശനെ കുറ്റപ്പെടുത്തിയും രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രംഗത്ത് വന്നിരുന്നു. ഇതുകൂടാതെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ചെന്നിത്തലയെ പിന്തുണച്ച് അഭിപ്രായം പ്രകടമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശന്‍ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള പക്വതയുണ്ടെന്നായിരുന്നു പറഞ്ഞത്. ഇതിന് മറുപടിയായാണ് കെ മുരളീധരന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെ നിര്‍ണയിക്കാന്‍ നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ട്. ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കള്‍ക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കള്‍ക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോള്‍ ആളുകള്‍ കൂടുന്നത് സ്വാഭാവികം. തന്റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകള്‍ കൂടിയിട്ടുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം