'തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ല'; 'കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകും'; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ

എൽഡിഎഫ് മന്ത്രി സഭ പുനഃസംഘടനെയെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ലെന്ന പ്രയോഗത്തിലൂടെയായിരുന്നു മുരളീധരന്റെ പരിഹാസം. എൽഡിഎഫിന്റെ ആഭ്യന്തര കാര്യമാണ് അത്. എന്നാൽ കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകുമെന്ന് മുരളീധരൻ പറഞ്ഞു.

വീണാ ജോർജിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സ്പീക്കറാക്കുമെന്ന റിപ്പോര്‍ട്ടകളും കാണുന്നുണ്ട്. വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല.നിയമസഭ തല്ലിതകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ തന്നെ മന്ത്രി സഭയിൽ ഉള്ളത്.അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തുമെന്നാണ് ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ മുരളീധരൻ വിശേഷിപ്പിച്ചത്.

സോളാർ കേസിലെ ഗൂഡലോചന പിണറായിയുടെ പൊലീസ് അന്വേഷിക്കണ്ട.മറ്റ് വഴികളാണ് തേടുന്നത്.ഇതിൽ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായിയുമാണ്.ഗണേഷിനെ ഇനി യു ഡി എഫിൽ എടുക്കില്ല.സോളാർ ഗൂഢാലോചന അന്വേഷണം യു ഡി എഫ് നേതാക്കളിലേക്കെത്തുമെന്ന ഭയമില്ല.ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണങ്ങൾ മുഖവിലക്ക് എടുക്കുന്നില്ല.സോളാര്‍ വിവാദത്തില്‍ കോൺഗ്രസിൽ ആർക്കും പങ്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു

Latest Stories

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല

IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, പകരം വീട്ടി അ​ഗാർക്കർ