'ഒരു പ്രാദേശിക നേതാവ് പിണറായിയുടെ ചായ കുടിച്ചതുകൊണ്ട് തകരുന്നതല്ല കോൺഗ്രസ് പാർട്ടി' ;കെ മുരളീധരൻ

നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്ന കോൺഗ്രസ് മുസ്ലീം ലീഗ് പ്രവർത്തകരെ ഉന്നം വച്ച് കെ മുരളീധരൻ എംപി. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയിൽ‌.
ഒരു പ്രാദേശിക നേതാവ് പിണറായിയുടെ ചായ കുടിച്ചതുകൊണ്ട് തകരുന്നതല്ല കോൺഗ്രസ് പാർട്ടി. ഇതുകൊണ്ടൊന്നും യാതൊരു ചലനവും ഉണ്ടാവില്ല’’–മുരളീധരൻ പറഞ്ഞു.

ചില പ്രാദേശിക നേതാക്കൾ ഷൈൻ ചെയ്യാനായി അത്തരം പരിപാടികൾക്ക് പോകുന്നുണ്ട്.അങ്ങനെ ആളുകൾ പോയാൽ പാ‍ർട്ടി നശിക്കില്ലെന്ന് മുരളീധരൻ പറ‍ഞ്ഞു. പിണറായിയുടെ ചായ കുടിക്കുന്നവരെ കോൺഗ്രസിന് വേണ്ടെന്നും എംപി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയ്ക്ക് അധികാരം മത്തുപിടിപ്പിച്ചു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്ക് വേണ്ടി ഗുണ്ടാപണി എടുക്കുന്നുവെന്നും എംപി വിമർശിച്ചു. മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധത്തിനിടെ കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്ത് ഡിസിപി ഞെരിച്ച സംഭവത്തിലാണ് പ്രതികരണം.

അതേ സമയം കേഴിക്കോടിന് പിറകെ ഇന്ന് മലപ്പുറത്തും നവ കേരള സദസ്സിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുത്തു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത് . നാടിന്‍റെ പൊതു വികാരത്തോടൊപ്പം ചേരുന്നത് കൊണ്ടാണ് യൂ ഡി എഫ് നേതാക്കൾ നവകേരള സദസ്സിനെത്തുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ