വി ഡി സതീശന് തെറ്റായി തോന്നിയത് കെ മുരളീധരന് തെറ്റല്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച തെറ്റായി കാണുന്നില്ലെന്നും വിവാദമാക്കേണ്ടെന്നും കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും ആ കൂടിക്കാഴ്ചയില്‍ മറ്റൊരു ഉദ്ദേശവും ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി നിര്‍ദേശിക്കാതെ പി വി അന്‍വറിനെ കാണാന്‍ പോയത് തെറ്റാണെന്നും താന്‍ വ്യക്തിപരമായി ശാസിക്കുമെന്നും പറയുമ്പോഴാണ് കെ മുരളീധരന്‍ ആ കൂടിക്കാഴ്ചയില്‍ തെറ്റൊന്നും ഇല്ലെന്ന നിലപാട് പരസ്യമായി എടുക്കുന്നത്.

തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നാണ് കെ മുരളീധരന്‍ പറയുന്നത്. അല്ലാതെ ഏതെങ്കിലും ദൗത്യം നിര്‍വഹിക്കാന്‍ പോയതല്ലെന്നും ഇക്കാര്യം രാഹുല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ആ കൂടിക്കാഴ്ച ഒരു വിവാദമാക്കേണ്ട കാര്യമൊന്നും ഇല്ലെന്നുമാണ് മുരളീധരന്റെ നിലപാട്.

പിണറായിക്കെതിരേ പോരാടുന്ന ആളാണ് അന്‍വര്‍. അതിന് പിന്തുണ വേണമെന്നാണ് രാഹുല്‍ അഭ്യര്‍ഥിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അഞ്ചാം തീയതി വരെ സമയമുണ്ടല്ലോ. അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ധാരാളം സമയമുണ്ട്. അതുകൊണ്ടു തന്നെ അക്കാര്യം വ്യക്തിപരമായി സംസാരിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ യുഡിഎഫില്‍ ചേരാന്‍ നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ സ്ഥാനാര്‍ത്ഥിയാക്കുകയും അന്‍വറിന്റെ സമ്മര്‍ദ്ദതന്ത്രത്തെ തള്ളിക്കളയുകയും ചെയ്തതോടെ പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് നേൃത്വത്വത്തോട് ഇടഞ്ഞ അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കാന്‍ ഇറങ്ങുമെന്ന് പറഞ്ഞതോടെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ അനുനയിപ്പിക്കാന്‍ ചെന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലാത്ത അനുനയ ശ്രമം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അടക്കം വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു.

പിവി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടത് തെറ്റാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിയാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണെന്നും ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷേ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച അര്‍ധരാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിന്റെ വീട്ടില്‍ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി