മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് യു.ഡി.എഫിന് പുത്തനുണര്‍വ് നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി

വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് യുഡിഎഫിന് പുത്തനുണര്‍വ് നല്‍കിയെന്ന പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ വികാരം കൂടി കണക്കിലെടുത്താണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കെ മുരളീധരനും പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.

ഇന്നലെ രാത്രി ഒമ്പത് മണിയ്ക്കാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും പി കെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും പാണക്കാട് എത്തിയത്. മൂവരും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹം തനിക്ക് എന്നും തുണയായിട്ടുണ്ടെന്നും അനുഗ്രഹം തേടിയാണ് ഇവിടെയെത്തിയതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

മുരളീധരന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് പുത്തനുണര്‍വാണ് നല്‍കിയതെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തിന്മക്കെതിരെ നന്മ വിജയിക്കണമെന്ന് ഹൈദരലി തങ്ങള്‍ പ്രാര്‍ത്ഥിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്