'20000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും'; സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി നടപ്പിലാക്കരുതെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലാക്കരുതെന്ന് കെ മുരളീധരൻ. പദ്ധതിയുടെ അലൈൻമെൻ്റ് അനുസരിച്ച് 20000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.

സെമി ഹൈ സ്പീഡ് റെയിലിന്റെ ആകെയുള്ള 530 കിമീ ദൂരത്തിൽ 450 കിമീ ദൂരം നിരന്ന ഭൂമിയാണ്. നീതി ആയോഗിൻ്റെ കണക്ക് പ്രകാരം പ്രസ്തുത പദ്ധതി 1,20,000 കോടി രൂപ ചെലവ് വരുന്നതും കേരള സംസ്ഥാനം ജനസാന്ദ്രത കൂടിയതായതിനാൽ അപ്രായോഗികവുമാണെന്നും  കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

2025 ഓട് കൂടി എല്ലാ എക്സ്പ്രസ് തീവണ്ടികളും 150 കി മീ വേഗത്തിൽ ഓടുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈസ്പീഡ് വണ്ടികൾ 2030 ഓട് കൂടി നിലവിൽ വരും. അതിനാൽ ജനസാന്ദ്രത കൂടിയ ഭാഗങ്ങൾ ഒഴിവാക്കാൻ നിലവിലുള്ള അലൈൻമെൻ്റ് മാറ്റുന്നതിനും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നത് വരെ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കന്നത് നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും മുരളീധരൻ എംപി ആവശ്യപ്പെട്ടു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ