ശ്രീറാമിന്റെ ഭാഗത്തുനിന്ന് സ്വാധീനമുണ്ടാകാന്‍ സാധ്യത, രക്തപരിശോധന വൈകിയതു തന്നെ ദുരൂഹമാണ്; പൊലീസിനെതിരെ ബഷീറിന്റെ കുടുംബം

പൊലീസിന്റെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമ സഹായിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നെന്നും ഇയാളുടെ രക്തപരിശോധന വൈകിയത് ദുരൂഹമാണെന്നും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് കേസില്‍ ശ്രീറാമിന്റെ ഭാഗത്തുനിന്ന് സ്വാധീനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക കുടുംബത്തിനുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെടാത്തിരിക്കാനും സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ബഷീറിന് അപകടം പറ്റിയതായി അറിയുന്നത്. സെയ്ഫുദ്ദീന്‍ ഹാജി എന്നയാളാണ് വിളിച്ചത്. നിങ്ങള്‍ തിരുവനന്തപുരത്തേക്ക് വരേണ്ടതില്ലെന്നും ഞങ്ങള്‍ എല്ലാം നോക്കി കൊള്ളാമെന്നും ഇയാള്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ആരും വിളിച്ചിട്ടില്ല. മന്ത്രിമാരും എം.എല്‍.എമാരും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

നാലു മാസം മുമ്പാണ് ബഷീറിന്റെ പുതിയ വീടിന്റെ പണിക്കഴിപ്പിച്ചത്. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബഷീര്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണം. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട് എന്നും സഹോദരന്‍ പറഞ്ഞു.

Latest Stories

മമതക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ്

കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ

ഓസ്‌ട്രേലിയൻ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണം ഒരു അപകടമല്ല, ഒരു സാമ്പത്തിക മാതൃകയാണ്; ഓസ്‌ട്രേലിയൻ സ്വപ്നമോ, ആധുനിക അടിമത്തമോ? 10,000 കുടിയേറ്റ തൊഴിലാളികൾ പറയുന്ന ഞെട്ടിക്കുന്ന കഥ"

കാലവർഷം എത്തും മുൻപേ അതിശക്ത മഴ, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

'നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ കോടതി

ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം: പലരും മരിച്ചത് ശ്വാസം മുട്ടി; അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാർ

രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

'പുതിയ അംഗങ്ങൾ ചട്ടം പഠിക്കണം, 17ന് സെമിനാർ'; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?