കെ റെയില്‍ വിരുദ്ധ പ്രചാരണവുമായി വീട്ടിലെത്തി; വി മുരളീധരന് നേരെ മുദ്രവാക്യം വിളിച്ച് സി.പി.എം കൗണ്‍സിലറുടെ കുടുംബം

തിരുവനന്തപുരത്ത് കെ റെയില്‍ പദ്ധതിക്കെതിരെ പ്രചാരണവുമായി എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് നേരെ പ്രതിഷേധം ഉയര്‍ത്തി സി.പി.എം കൗണ്‍സിലറുടെ കുടുംബാംഗങ്ങള്‍. കഴക്കൂട്ടത്തുള്ള വീട്ടില്‍ പ്രചാരണത്തിന് കയറിയപ്പോഴാണ് വീട്ടുകാര്‍ കെ റെയില്‍ അനുകൂല മുദ്യാവാക്യം ഉയര്‍ത്തിയത്. കഴക്കൂട്ടം കൗണ്‍സിലര്‍ എല്‍.എസ്. കവിതയുടെ വീട്ടിലായിരുന്നു കേന്ദ്രമന്ത്രി കയറിയത്.

വീട്ടുകാര്‍ കെ റെയിലിനായി ഭൂമി വിട്ട് നല്‍കുമെന്ന് അറിയിച്ചു. പിണറായി വിജയന്‍ സിന്ദാബാദെന്നും അവര്‍ മുദ്രാവാക്യം വിളിച്ചു.കെ റെയില്‍ പദ്ധതി നാടിന് ആവശ്യമാണ്. ബി.ജെ.പിക്കെതിരെയും പ്രതിഷേധ മുദ്രാവാക്യം വിളി ഉയര്‍ന്നു. വി. മുരളീധരന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. ഇതോടെ കേന്ദ്രമന്ത്രിയും സംഘവും മടങ്ങുകയായിരുന്നു.

കെ റെയില്‍ വിരുദ്ധ ‘പ്രതിരോധ യാത്ര’യുടെ ഭാഗമായാണ് കേന്ദ്ര മന്ത്രി ഉള്‍പ്പടെയുള്ള സംഘം ഇന്ന് കഴക്കൂട്ടത്ത് പ്രചാരണം നടത്തിയത്. പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാനാണ് പരിപാടി സംഘടിപ്പിച്ചത്.

അതേസമയം സിപിഎം കൗണ്‍സിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്ന് വി മുരളീധരന്‍ പറഞ്ഞു. അവര്‍ക്ക് അങ്ങനെയല്ലാതെ പറയാനാകില്ലെന്നും, മറ്റാരും ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍