മാപ്പ്!, യുട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്തു; അധിക്ഷേപ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിച്ചു; കെഎം ഏബ്രഹമിന്റെ നിയമനടപടിയില്‍ വിരണ്ട് ജസ്റ്റീസ് കെമാല്‍ പാഷ; മാപ്പ് പറഞ്ഞ് തലയൂരി

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ എം ഏബ്രഹാം നിയമനടപടി ആരംഭിച്ചതോടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് റിട്ട.
ജസ്റ്റീസ് കെമാല്‍ പാഷ. ‘ജസ്റ്റീസ് കെമാല്‍ പാഷ വോയിസ്’ എന്ന സ്വന്തം യൂട്യൂബ് ചാനല്‍ വഴി നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ കെഎം ഏബ്രഹാം വക്കീല്‍നോട്ടീസ് അയച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി ഏബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് വ്യക്തി അധിക്ഷേപ പരാമര്‍ശങ്ങളോടെ കെമാല്‍ പാഷ സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസില്‍ കെ.എം.ഏബ്രഹാമിനെ കാട്ടുകള്ളന്‍, അഴിമതി വീരന്‍, കൈക്കൂലി വീരന്‍ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു.

തുടര്‍ന്നാണ് വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് കെഎംഏബ്രഹാം വക്കീല്‍ നോട്ടീസ് അയച്ചത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അദേഹം വീഡിയോ പിന്‍വലിച്ച് ക്ഷമാപണം നടത്തിയത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്