മാധ്യമപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ്; നീതിനിഷേധത്തിനെതിരെ സംസാരിക്കാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ്

ജനാധിപത്യത്തിലുണ്ടാകുന്ന തെറ്റുകളെ തിരുത്തുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘മീഡിയ ഡൈനാമിക്‌സ്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാധ്യമപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ്. സമൂഹത്തില്‍ മാറ്റംവരുത്തുവാനും നീതിനിഷേധത്തിനെതിരെയും അവകാശലംഘനങ്ങള്‍ക്കെതിരെയും സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ മുന്‍കാല മാധ്യമപ്രവര്‍ത്തന അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി മന്ത്രി പങ്കുവെച്ചു. ചടങ്ങില്‍ കോളജിലെ വിമന്‍സ് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

വിദ്യാര്‍ഥികളുടെ വിവിധ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടികള്‍ നല്‍കി. മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വണ്‍ മിനിറ്റ് ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനം ബര്‍സാര്‍ റവ സജി കെ സാം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ ആശാ സൂസന്‍ ജേക്കബ്, മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി എആര്‍ ഗില്‍ബര്‍ട്ട്, ലോക്കല്‍ മാനേജര്‍ ഫാ എബ്രഹാം സി പ്രകാശ്, ഡോ പോള്‍ മണലില്‍, അധ്യാപകരായ അനു അന്ന ജേക്കബ്, നന്ദഗോപന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം