കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു

കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം ചോദ്യം ചെയ്ത് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വാക്സിൻ നയത്തിന് എതിരെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ കക്ഷി ചേർക്കണമെന്ന് ബ്രിട്ടാസ് അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്നും നയം ധനികർക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നുമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

വളരെ കുറച്ച് വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്ക്കുന്നുള്ളു. അനുവദിച്ച വാക്‌സിന്റെ 17.05 ശതമാനം വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ചിട്ടുള്ളു എന്നും സുപ്രീംകോടതിയില്‍ ബ്രിട്ടാസ് ഫയല്‍ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ആണ് അപേക്ഷ ഫയല്‍ ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ