ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും നഷ്ട്ടപെട്ട ശ്രുതിയെ തനിച്ചാക്കി ജെൻസനും മടങ്ങി; കൽപ്പറ്റയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

കൽപ്പറ്റയിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. അതീവ ​ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കൽപ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനത്തിൻറെ ഒരു ഭാഗം പൊളിച്ചാണ് വാനിൽ ഉണ്ടായിരുന്ന കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്.

അപകടത്തിൽ പരിക്കേറ്റ എട്ട് പേർക്കൊപ്പം ജെൻസനെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരും ശ്രുതിയുടെ ബന്ധുക്കളാണ്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാൻ നേരേ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.

അപകടം നടക്കുമ്പോൾ ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിയുടെ കാലിന് പൊട്ടലുണ്ട്. മണ്ണിടിച്ചിലിൽ അവൾക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. ശ്രുതിയുടെയും ജെൻസൻ്റെയും വിവാഹം ഉടൻ നടത്താനായിരുന്നു ഒരുക്കങ്ങൾ. മണ്ണിടിച്ചിലിന് മുമ്പ് ജെൻസണും ശ്രുതിയും വിവാഹനിശ്ചയം നടത്തിയിരുന്നു. ദുരന്തത്തെത്തുടർന്ന് ശ്രുതി തനിച്ചായപ്പോൾ, ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങൾ ചിലവഴിക്കുമ്പോൾ ജെൻസൺ അവർക്കൊപ്പം നിന്നു.

ദുരിതാശ്വാസ ക്യാമ്പ് പൂട്ടിയതോടെയാണ് ശ്രുതി മുണ്ടേരിയിലെ വാടക വീട്ടിലേക്ക് മാറിയത്. ചൂരൽമലയിൽ സ്കൂൾ റോഡരികിലാണ് ശ്രുതിയുടെ വീട്. ജൂലൈ 30ന് മണ്ണിടിച്ചിലുണ്ടായപ്പോൾ ശ്രുതിയുടെ അച്ഛൻ ശിവണ്ണയെയും അമ്മ സബിതയെയും അനുജത്തി ശ്രേയയെയും നഷ്ടപ്പെട്ടിരുന്നു. ഇവരുടെ പിതൃസഹോദരൻ സിദ്ധരാജ്, ഭാര്യ ദിവ്യ, മകൻ ലക്ഷ്വത് കൃഷ്ണ എന്നിവരും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. ദുരന്തം ഉണ്ടാകുമ്പോൾ ലാവണ്യയും ശ്രുതിയും ചൂരൽമലയിൽ നിന്ന് അകലെയായിരുന്നു. നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ലാവണ്യ പൂക്കോട് ഹോസ്റ്റലിലും ശ്രുതി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുകയായിരുന്നു.

Latest Stories

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ