വനം വകുപ്പിന് ഗുണ്ടാ രീതി, നക്‌സലൈറ്റ് പരാമര്‍ശം രോഷത്തില്‍ സംഭവിച്ചത്; വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ജനീഷ് കുമാര്‍

പത്തനംതിട്ട കോന്നിയില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെയു ജനീഷ് കുമാര്‍ എംഎല്‍എ. വനം വകുപ്പ് ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താന്‍ ഈ കേസില്‍ ഇടപെട്ടതെന്ന് എംഎല്‍എ പറഞ്ഞു.

ജനങ്ങള്‍ കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുന്നു. എന്നാല്‍ വനംവകുപ്പ് പ്രദേശത്തെ ജനങ്ങളെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണ് ചെയ്യുന്നത്. താന്‍ അവിടെ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ്. നാട്ടുകാരെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയാണ് വനംവകുപ്പ് ചെയ്തതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിരപരാധികളായ അവരെ എങ്ങനെയെങ്കിലും പ്രതികളാക്കി കുറ്റം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നക്‌സലുകള്‍ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും പറഞ്ഞത് അപ്പോഴത്തെ രോഷത്തില്‍ സംഭവിച്ചതാണ്. താന്‍ ഈ കേസില്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

കോന്നി കുളത്തു മണ്ണില്‍ പൈനാപ്പിള്‍ കൃഷിയ്ക്കായി പാട്ടത്തിനെടുത്ത ഭൂമിയില്‍ ഉയര്‍ന്ന അളവില്‍ വേലിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നതാണ് വനം വകുപ്പിന്റെ ആരോപണം. ഇതില്‍ നിന്ന് ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് ആരോപിച്ച് ഭൂമി പാട്ടത്തിനെടുത്തയാളുടെ സഹായിയെയാണ് സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെയാണ് എംഎല്‍എ വനം വകുപ്പ് ഓഫീസിലെത്തി മോചിപ്പിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്