'ഇത് ഡ്രഗ്സ് ആണ് സാറേ, ഞാൻ തിന്നും'; കൊച്ചിയിൽ പൊലീസ് വാഹനം അടിച്ച് തകർത്ത് യുവതിയുടെ പരാക്രമം

കൊച്ചി പാലാരിവട്ടത്ത് നടുറോഡിൽ പൊലീസിന് നേരെ യുവതിയുടെ പരാക്രമം. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ രാത്രി 12 മണിക്കാണ് അക്രമം ഉണ്ടായത്. ലഹരിയുടെ പുറത്താണ് യുവതി പൊലീസിന് നേരെ അതിക്രമം നടത്തിയത്. സംഭവത്തിൽ സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

പാലാരിവട്ടം സ്വദേശി പ്രവീൺ, കോഴിക്കോട് സ്വദേശിനി റെസിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ലഹരിയുടെ പുറത്ത് റെസ്ലിൻ പൊലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും പൊലീസ് പറഞ്ഞു.

രാത്രി പന്ത്രണ്ടരയോടെ സംസ്ക്‌കാര ജംഗ്ഷന് സമീപത്ത് പ്രവീണും റെസ്ലിനും ചേർന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തു. ഇതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. 23കാരിയായ റെസ്ലിനെ പിടികൂടുമ്പോൾ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തർക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് യുവതി പൊലീസ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ