'ദോഹയിലെ ഇസ്രയേല്‍ ആക്രമണം'; ഖത്തര്‍ പ്രധാനമന്ത്രിയും ട്രംപുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച

അപ്രതീക്ഷിതമായ ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌തേക്കും. വാഷിംഗ്ടണില്‍ നടക്കുന്ന അത്താഴവിരുന്നിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും വിരുന്നില്‍ പങ്കെടുക്കും.

ഇസ്രയേല്‍ ആക്രമണത്തെ ട്രംപ് എതിര്‍ക്കുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ ഈ കൂടിക്കാഴ്ച. യുഎസ്- ഖത്തര്‍ സുരക്ഷാ കരാറിന്റെ സാധ്യതയെക്കുറിച്ചാകും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം. ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം സുരക്ഷാ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ട്രംപ് മാര്‍കോ റൂബിയോയോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇസ്രായേല്‍ ആക്രമണവും ഖത്തറിലെ യുഎസ് ബേസിലേക്ക് അടുത്തിടെ നടന്ന ഇറാന്‍ ആക്രമണവും ചൂണ്ടിക്കാട്ടി ഖത്തര്‍ കൂടുതല്‍ കടുത്ത നിബന്ധനകള്‍ അമേരിക്കയ്ക്ക് മുന്നില്‍ വച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഗസ്സയിലെ വെടിനിര്‍ത്തലിനായുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ ഇസ്രയേലിന്റെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചു എന്നായിരുന്നു ആക്രമണശേഷമുള്ള ഖത്തറിന്റെ പ്രതികരണം. ഇക്കാര്യമുള്‍പ്പെടെ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകാനാണ് സാധ്യത.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ