കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകരമായതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചു.

അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.

Latest Stories

നാലു വോട്ടിന് വേണ്ടി എം.വി. ഗോവിന്ദൻ എടുത്തു ചാടി', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്തതാകാം; മൊണാലിസയുടെ വിവാഹത്തിൽ അന്വേഷണം വേണം: കെ. മുരളീധരൻ

സൗത്ത്‌ലൈവ് പുറത്തുവിട്ട അബുദാബിയിലെ ആയുര്‍വ്വേദ സെന്റര്‍ ഉദ്ഘാടനം: എഡിജിപി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അടക്കം അന്വേഷിക്കണം

'സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പം സീൽ ചെയ്യണം' ; എതിർത്ത ഉദ്യോഗസ്ഥർക്കുനേരെ തോക്കുചൂണ്ടി സൈനികർ; അട്ടിമറി ശ്രമമെന്ന് കോൺഗ്രസ്

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറേറ്റിലും പരാതി അറിയിച്ച് കന്നിവോട്ടർ

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യും

'അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ: കെ. വി. തോമസ്

'DEAR VAIBHAV, WELL DONE '; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി

ബുംറയാണെങ്കിലും ഹേസൽവുഡാണെങ്കിലും ഞാൻ നോക്കുന്നത് ബോളിനെയാണ്, അല്ലാതെ ബോളറിനെയല്ല: വൈഭവ് സൂര്യവൻഷി

ചെക്കൻ അടിച്ച് തൂക്കി; ഹേസൽവുഡിനെയും അഭിനന്ദൻ സിങ്ങിനെയും എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റി വിട്ട് വൈഭവ്

ഇറാന്റെ കൈയിൽ ഇനിയൊന്നും തന്നെയില്ല, ചർച്ച നടത്താമെന്ന ഒറ്റ കാരണത്താലാണ് അവർ നിലനിൽക്കുന്നത്