ഷാഫി ലോഡ്ജിലേക്ക് ക്ഷണിച്ചു, സ്ത്രീകളെയും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അബിന്‍ ഷാ

നരബലി കേസിലെ മുഖ്യ പ്രതി ഷാഫിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി വാനില്‍ ഇന്ത്യ ചുറ്റുന്ന കൊല്ലം സ്വദേശിയായ അബിന്‍ ഷാ. രണ്ട് മാസം മുന്പ് വാനില്‍ തനിച്ച് ഇന്ത്യ ചുറ്റാന്‍ ഇറങ്ങിയപ്പോള്‍ എറണാകുളത്ത് വച്ചാണ് ഷാഫി സമീപിച്ചെന്നും ലോഡ്ജില്‍ താമസവും ഭക്ഷണവും, സ്ത്രീകളെയും വാഗ്ദാനം ചെയ്‌തെന്നും അബിന്‍ ഷാ പറഞ്ഞു.

യാത്രയ്ക്കിടെ എറണാകുളം പത്തടിപ്പാലത്തിനു സമീപത്തെ പെട്രോള്‍ പമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് വാന്‍ കുറച്ചു ദിവസം നിര്‍ത്തിയിട്ടിരുന്നു. അവിടെ വെച്ച് ഷാഫി മറ്റൊരു പേരു പറഞ്ഞ് സൗഹൃദം സ്ഥാപിക്കാനെത്തിയെന്ന് യുവാവ് പറയുന്നു. ഒറ്റയ്ക്കാണെന്ന് മനസിലായതോടെ കൂടുതല്‍ അടുപ്പം കാണിച്ചു. ലോഡ്ജും ഭക്ഷണവും ആവശ്യമെങ്കിലും സ്ത്രീകളും ഉണ്ടെന്ന് പറഞ്ഞായിരുന്നു ക്ഷണം.

എന്നാല്‍ പന്തിയല്ലെന്ന് കണ്ടതോടെ അവിടെ നിന്നും രക്ഷപ്പെട്ടു എന്നും വാര്‍ത്തകളും ഫോട്ടോയും മറ്റും കണ്ടപ്പോഴാണ് അന്ന് വന്നത് ഷാഫിയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവാവ് പറഞ്ഞു. വാനില്‍ തന്നെ കിടന്നുറങ്ങിയും വഴിയരികില്‍ വസ്ത്രം വില്‍പ്പന നടത്തിയും ഇന്ത്യ ചുറ്റുന്ന ആളാണ് അബിന്‍ ഷാ.

അതേസമയം നരബലിക്ക് ശേഷം അപ്രത്യക്ഷമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം തുടരുകയാണ്. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി ഇലന്തൂരില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് തുടരും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ