'അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് 'തത്വമസി' എന്ന് എഴുതേണ്ടി വരും'; സി.പി.എം ഓഫീസ് ആക്രമണത്തില്‍ കെ.സുരേന്ദ്രന്‍

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സി.പി.എം ആരോപണം തള്ളി ബി.ജെ.പി. സി.പി.എം അനാവശ്യ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് ‘തത്വമസി’ എന്ന് എഴുതേണ്ടി വരും. എകെജി സെന്റര്‍ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ’… ഇതാകും കണ്ടെത്തലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് ബി.ജെ.പി നേതൃത്വം നേരത്തെ പ്രതികരിച്ചിരുന്നു. എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫിസിന് കല്ലെറിഞ്ഞത്. ഇതിന്റെ പേരില്‍ ബി.ജെ.പി ഓഫിസ് ആക്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാപ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു.

ആക്രമണം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി സമാധാനം തകര്‍ക്കുകയാണ്. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്എസുകാര്‍ ആക്രമണമുണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ പ്രകോരനത്തില്‍ വീഴരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടര്‍ഭരണം ദഹിക്കാത്ത ആളുകളാണ് ആക്രമത്തിന് പിന്നിലെന്നും റിയാസ് പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മൂന്ന് ബൈക്കുകളിലായെത്തിയ ഒന്‍പതംഗ സംഘമാണ് ആക്രമിച്ചത്. പൊലീസ് പിന്തുടര്‍ന്നതു കാരണം കൂടുതല്‍ ആക്രമണം ഒഴിവായി. വഞ്ചിയൂരില്‍ എല്‍ഡിഎഫ് ജാഥയ്ക്കു നേരെയും ആര്‍എസ്എസ് ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ല് കൊണ്ടു. അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ