പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; മെഡല്‍ തയ്യാറാക്കിയ സ്ഥാപനത്തിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നല്‍കിയ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് കണ്ടെത്തിയ സംഭവത്തില്‍ മെഡല്‍ നിര്‍മ്മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. അക്ഷരത്തെറ്റ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പൊലീസ് മെഡലുകള്‍ തയ്യാറാക്കിയ ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയ്ക്ക് ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനം തയ്യാറാക്കിയ 270 മെഡലുകളില്‍ 246 മെഡലുകളിലും പിഴവുകള്‍ കണ്ടെത്തിയിരുന്നു. അക്ഷരത്തെറ്റ് കണ്ടെത്തിയതിന് പിന്നാലെ മെഡലുകള്‍ സ്വീകരിച്ചവരില്‍ നിന്ന് അവ തിരികെ വാങ്ങാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു.

ഡിജിപി എസ് ദര്‍വേഷ് സാഹബ് ആണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രി നല്‍കിയ മെഡലില്‍ പൊലീസ് മെഡല്‍ എന്നതിന് പോലസ് മെഡന്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നും തെറ്റായി രേഖപ്പെടുത്തിയിരുന്നു.

ഇവയ്ക്ക് പുറമേ മെഡലുകളിലെ അശോക സ്തംഭത്തിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് പരിശോധന നടത്തിയ ശേഷമാണ് മെഡലുകള്‍ വേദിയിലെത്തിച്ചത്. എന്നാല്‍ എല്ലാ മെഡലുകളിലെയും വിഷയം സമാനമായിരുന്നിട്ടും എങ്ങനെ പിഴവ് പറ്റിയെന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്