രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തേക്കും. അന്വേഷണ സംഘം വിപുലമാക്കിയതായി എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ പൊലീസ് നിയോഗിച്ചു. കേസിലെ തീവ്രവാദ ബന്ധം പരിശോധിക്കാനും തീരുമാനം ആയിട്ടുണ്ട്. നിലവിൽ സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിൽ രാജ്യാന്തര ബന്ധം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നത്.

രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ട ഒരാൾ നേരത്തെ മുംബൈയിൽ പിടിയിലായിരുന്നു. തുടർന്ന് കേസിൽ മലയാളിയായ സബിത് നാസറിന് പങ്കുണ്ടെന്ന വിലയിരുത്തലിൽ അന്വേഷണം ഇയാളിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചി കുവൈറ്റ് ഇറാൻ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് കണ്ടെത്തി. പിന്നീട് ഇയാളെ നെടുമ്പാശ്ശേരിയില്‍ വെച്ച് പിടികൂടുകയായിരുന്നു.

പ്രതിയെ എൻഐഎയും ഐബിയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് കേസ് എൻഐഎ ഏറ്റെടുക്കുന്നതടക്കം തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

Latest Stories

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്