തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന് സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് സംഘര്‍ഷ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരെല്ലാം പിടിയിലായെങ്കിലും തലസ്ഥാന നഗരം ശാന്തമല്ലെന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് നല്‍കുന്നത്.

എ.ബി.വി.പി ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന്റെ നേരെ ആക്രമണമുണ്ടായിരുന്നു.

നെട്ടയം കല്ലിംഗല്‍, വട്ടിയൂര്‍ക്കാവ്, മേലത്തുമേലെ എന്നിവിടങ്ങളില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാദ്ധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

നഗര, ഗ്രാമ മേഖലകളില്‍ ഉള്‍പ്പെടെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയിലാണ് പൊലീസ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ