മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നിൽ അസഭ്യ വർഷം; ശ്രീജിത്തിനെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെയാണ് തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് കേസെടുത്തത്. തന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടാണ് വർഷങ്ങളായി ശ്രീജിത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.

സർക്കാരിനെയും പോലീസിനെയും ഉദ്യോഗസ്ഥരെയുമൊക്കെ മൈക്രോഫോണിലൂടെ ശ്രീജിത്ത് സ്ഥിരമായി അധിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. എന്നാൽ ഇത്തവണ മുഖ്യമന്ത്രിക്കെതിരെയാണ് ശ്രീജിത്ത് അസഭ്യം പറഞ്ഞത്. ഇത് കേട്ടു നിന്നവർ മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ തെളിവായെടുത്താണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്തിൻ്റെ അസഭ്യവർഷം. കേട്ടാൽ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചതെന്ന് കണ്ട് നിന്നവർ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടക്കുന്നവരെയും മാധ്യമപ്രവർത്തകരെയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.

പാറശ്ശാല പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ തൻ്റെ സഹോദരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടാണ് കഴിഞ്ഞ 766 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം നടത്തി വന്നിരുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുക്കമാണെന്ന് ശ്രീജിത്ത് അറിയിച്ചിരുന്നു. അതേസമയം ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിൻ്റെ കസ്റ്റഡി മരണം സിബിഐ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പേഴ്‌സണൽ കാര്യമന്ത്രി ഇന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉത്തരവിറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്