സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിലെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.ഐ.എം 23-ാം പാർട്ടി കോൺ​ഗ്രസ് കേരളത്തിൽ നടത്താൻ ആലോചന.

പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്തണമെന്ന് കേരളം ഘടകം ശിപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റി മറ്റന്നാൾ തീരുമാനമെടുക്കും.

എന്നാൽ തമിഴ്നാടും പാർട്ടി കോൺഗ്രസ് വേദിയാക്കുന്നത് പരിഗണനയിലാണ്. പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

മുമ്പ് കേരളത്തിൽ പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും പാർട്ടി കോൺ​ഗ്രസ് നടന്നിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള കണ്ണൂരിൽ പ്രത്യേക പരി​ഗണന വേണമെന്നാണ് ആവശ്യം.

പത്ത് വർഷം മുമ്പ് 20-ാം പാർട്ടി കോൺ​ഗ്രസ് കോഴിക്കോട് വച്ച് ചേർന്നത് കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായേക്കും. തുടർന്ന് 21-ാം പാർട്ടി കോൺ​ഗ്രസ് വിശാഖപട്ടണത്തും 22-ാം പാർട്ടി കോൺ​ഗ്രസ് ഹൈദരാബാദിലുമാണ് നടന്നത്.

അതേസമയം പാർട്ടി കോൺഗ്രസ്‌ 2022 ഫെബ്രുവരി അവസാനം നടത്താൻ പാകത്തിൽ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

ഇക്കൊല്ലം ജൂലൈ ആദ്യവാരം മുതൽ ബ്രാഞ്ച്‌ സമ്മേളനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ്‌ കോവിഡ്‌ മഹാമാരിയും ലോക്ക്‌ഡൗണും നിയമസഭ തിരഞ്ഞെടുപ്പുകളും കാരണം മാറ്റിവെയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ