സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ; ആഹാരംമുട്ടിച്ചാൽ കടകൾ പിടിച്ചെടുക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നുമുതൽ. വേതനപരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഭക്ഷ്യ- ധന മന്ത്രിമാരായ ജിആർ അനിൽ, കെഎൻ ബാലഗോപാൽ എന്നിവർ സംഘടാന പ്രതിനിധികളുമായി വെള്ളിയാഴ്ച ചർച്ചനടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്.

2018 നു ശേഷം കമ്മിഷനും വേതനവും പരിഷ്കരിച്ചിട്ടില്ലെന്നും സർക്കാർ പലഘട്ടങ്ങളിലായി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും വ്യാപാരി സംഘടനകൾ പറയുന്നു. അതേസമയം സമരം നേരിടാൻ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. അടച്ചിടുന്ന കടകൾ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ സഞ്ചരിക്കുന്ന റേഷൻ കടകൾ നിരത്തിലിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാപാരികൾ കട തുറക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം റേഷൻകടയുടമകളുടെ സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസപ്പെട്ടാൽ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ചുമതലയാണ്.

ജനുവരി തുടക്കം മുതൽ റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കുന്ന ലോറിയുടമകൾ സമരത്തിലായതോടെ ഭക്ഷ്യധാന്യവിതരണം മുടങ്ങിയിരുന്നു. ഇതിനുപുറമേയാണ് വേതനപരിഷ്‌കരണം ആവശ്യപ്പെട്ട് കടയുടമകളും സമരം പ്രഖ്യാപിച്ചത്. ഇതിനിടെ റേഷൻ കടകളിൽ സാധനമെത്തിക്കുന്ന കരാറുകാർ 24 ദിവസമായി നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. മന്ത്രി ജിആർ അനിൽ സംഘടനനേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണിത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ