കൊച്ചിയില്‍ ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍

എറണാകുളത്ത് വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. മാര്‍ച്ച് 10ന് എആര്‍ ക്യാംപില്‍ നടന്ന സംഭവത്തിലാണ് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് കൈമാറാന്‍ കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ ഉത്തരവ്.

എആര്‍ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ്വ് സബ്ഇന്‍സ്‌പെക്ടര്‍ സിവി സജീവിനെതിരെയാണ് അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് സംഭവത്തില്‍ തുടര്‍നടപടികള്‍. മാര്‍ച്ച് 10ന് എആര്‍ ക്യാമ്പിലായിരുന്നു വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയതിന് പിന്നാലെ പൊട്ടിത്തെറിച്ചത്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വെടിയുണ്ട ക്ലാവ് പിടിച്ചതായി കണ്ടെത്തി. ബ്ലാങ്ക് അമ്യൂണിഷന്‍ ക്ലാവ് പിടിച്ചാല്‍ വെയിലത്ത് ചൂടാക്കി ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാല്‍ വെയിലത്ത് വയ്ക്കുന്നതിന് പകരമാണ് വെടിയുണ്ടകള്‍ അടുക്കളയില്‍ ചട്ടിയിലിട്ട് ചൂടാക്കിയത്. പിന്നാലെ വെടിയുണ്ടകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Latest Stories

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ